മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ തണ്ണിത്തോട് സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ടയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ തണ്ണിത്തോട് സ്റ്റേഷനിലെ സി.പി.ഒ പ്രവീൺകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കോന്നി കൊന്നപ്പാറയിൽ വെച്ച് പ്രവീൺകുമാർ മദ്യലഹരിയിൽ ഓടിച്ച ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയും, തുടർന്ന് പൊലീസുകാരനെതിരെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയുമായിരുന്നു.