ജോലി നഷ്ടപ്പെട്ട് പ്രവാസി നാട്ടിലെത്തിയതിന് പിന്നാലെ കൂട്ട ആത്മഹത്യാശ്രമം, കുന്നംകുളത്ത് അച്ഛനും മകളും മരിച്ചു

പ്രവാസിയായിരുന്ന സിബി, മകള്‍ അലീന (19) എന്നിവരാണ് മരണപ്പെട്ടത്.

ജോലി നഷ്ടപ്പെട്ട് പ്രവാസി നാട്ടിലെത്തിയതിന് പിന്നാലെ കൂട്ട ആത്മഹത്യാശ്രമം, കുന്നംകുളത്ത് അച്ഛനും മകളും മരിച്ചു

തൃശൂര്‍: കുന്നംകുളം പഴഞ്ഞിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. പ്രവാസിയായിരുന്ന സിബി, മകള്‍ അലീന (19) എന്നിവരാണ് മരണപ്പെട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജോലി നഷ്ടപ്പെട്ടതുമാണ് ഈ ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വിദേശത്തായിരുന്ന സിബി നാട്ടിലെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു കൂട്ട ആത്മഹത്യാശ്രമം.

സംഭവത്തില്‍ ഗുരുതരാവസ്ഥയിലായ മറ്റ് രണ്ട് കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിബിയുടെ മറ്റൊരു മകനാണ് വിവരം പൊലീസിനെ അറിയിച്ചത്. ജോലി നഷ്ടപ്പെട്ടതിന് പുറമെ മറ്റെന്തെങ്കിലും സാമ്പത്തിക ബാധ്യതകള്‍ കുടുംബത്തിനുണ്ടായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.