പന്ത്രണ്ടുകാരിക്ക് മൊബൈൽഫോൺ വാങ്ങിനൽകിയ കാമുകനെ അച്ഛൻ കുത്തിക്കൊന്നു

പെരമ്പലൂർ ജില്ലയിലെ വെൺബാവൂർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

പന്ത്രണ്ടുകാരിക്ക് മൊബൈൽഫോൺ വാങ്ങിനൽകിയ കാമുകനെ അച്ഛൻ കുത്തിക്കൊന്നു

തമിഴ്‌നാട്: പെരമ്പല്ലൂരില്‍ 12കാരിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയതിനെ തുടര്‍ന്ന് പ്രകോപിതനായ പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ കുത്തിക്കൊന്നു. 21കാരനായ അഭിമന്യു ആണ് കൊല്ലപ്പെട്ടത്. പെരമ്പല്ലൂരിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ എംസിഎ (MCA) വിദ്യാർഥിയായിരുന്നു അഭിമന്യു.

പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവും യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. കൊലപാതകം നടത്തിയ ബാലസുബ്രഹ്‌മണ്യത്തെ (50) പോലീസ് അറസ്റ്റുചെയ്തു.