സൗദിയിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം; തീ അണച്ച് സിവിൽ ഡിഫൻസ്
തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ശക്തമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയും തുടർന്ന് പൂർണമായും അണയ്ക്കുകയും ചെയ്തു.
റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീപിടിത്തം. ശനിയാഴ്ചയാണ് കിഴക്കൻ പ്രവിശ്യയിൽ സംഭവം റിപ്പോർട്ട് ചെയ്തത്.
തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ശക്തമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയും തുടർന്ന് പൂർണമായും അണയ്ക്കുകയും ചെയ്തു.
സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Comments ()