25 വർഷം എംഎൽഎ, മമതയുടെ വിശ്വസ്തൻ ആശിഷ് ബാനർജി മരിച്ച നിലയിൽ
വസതിക്ക് സമീപത്തുള്ള പാർട്ടി ഓഫീസിലാണ് സംഭവം. സ്ഥലത്ത് നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ആശിഷ് ബാനർജിയെ ബിർഭൂമിലെ റാംപൂർഹാട്ടിലുള്ള പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വസതിക്ക് സമീപത്തുള്ള പാർട്ടി ഓഫീസിലാണ് സംഭവം. സ്ഥലത്ത് നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
റാംപൂർഹാട്ട് മണ്ഡലത്തിൽ ദീർഘകാലം തൃണമൂൽ കോൺഗ്രസിന്റെ പ്രധാന നേതാവായിരുന്നു ആശിഷ് ബാനർജി. 2001 മുതൽ 2026 വരെ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം അഞ്ച് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മമത ബാനർജി സർക്കാരിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മമതയുടെ വിശ്വസ്തരിൽ ഒരാളായാണ് ആശിഷ് ബാനർജി അറിയപ്പെട്ടിരുന്നത്. എന്നാൽ, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ധ്രുവ സാഹയോട് പരാജയപ്പെട്ടിരുന്നു.
Comments ()