മാതാപിതാക്കൾക്കൊപ്പം പാർക്കിലെത്തി; പിന്നാലെ കാണാതായി, സൗദിയിൽ നാലുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
ശിമാലിയ്യ പാർക്കിന് സമീപത്തെ ഫൗണ്ടനിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മാതാപിതാക്കൾക്കൊപ്പം പാർക്കിലെത്തിയ റയ്യാനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും ഉടൻ തിരച്ചിൽ ആരംഭിച്ചു.
റിയാദ്: സൗദി അറേബ്യയിലെ അൽ ഖോബാറിൽ പാർക്കിൽനിന്ന് കാണാതായ നാലുവയസ്സുകാരനായ ഇന്ത്യൻ ബാലനെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ബെയ്ട്ടിയ സ്വദേശിയായ യാസിറിന്റെ മകൻ റയ്യാനാണ് മരിച്ചത്.
ശിമാലിയ്യ പാർക്കിന് സമീപത്തെ ഫൗണ്ടനിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മാതാപിതാക്കൾക്കൊപ്പം പാർക്കിലെത്തിയ റയ്യാനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും ഉടൻ തിരച്ചിൽ ആരംഭിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും തിരച്ചിലിൽ പങ്കുചേർന്നു. പാർക്കിലും സമീപപ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും ചൊവ്വാഴ്ച ഉച്ചവരെ കുട്ടിയെ കണ്ടെത്താനായില്ല. വൈകിട്ടോടെയാണ് പാർക്കിനോട് ചേർന്നുള്ള ഫൗണ്ടനിൽ നിന്ന് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർനടപടികൾക്കായി മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട തുടർ നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.
Comments ()