കാർ നിർമാണ രംഗത്ത് ചരിത്രം കുറിച്ച് സൗദി; 'സീർ' എക്സോബോട്ട് കിരീടാവകാശി പുറത്തിറക്കി

സൗദി അറേബ്യയുടെ സ്വന്തം കാർ നിർമാണ കമ്പനിയായ 'സീർ' നിർമിച്ച ആദ്യ കാറായ 'എക്സോബോട്ട്' കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി.

കാർ നിർമാണ രംഗത്ത് ചരിത്രം കുറിച്ച് സൗദി; 'സീർ' എക്സോബോട്ട് കിരീടാവകാശി പുറത്തിറക്കി

സൗദി അറേബ്യയുടെ സ്വന്തം വാഹന നിർമാണ കമ്പനിയായ 'സീർ' രൂപകൽപ്പന ചെയ്ത ആദ്യ കാറായ 'എക്സോബോട്ട്' കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി. സൗദി വിഷൻ 2030-ന്റെ ഭാഗമായി പുതിയ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനും, രാജ്യത്തെ ലോകത്തിലെ മുൻനിര കാർ നിർമാണ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ വിപണിയിലെത്തുന്ന സെഡാൻ, എസ്‌.യു.വി മോഡലുകൾക്ക് പുറമേ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി ഏഴ് വ്യത്യസ്ത മോഡലുകൾ കൂടി പുറത്തിറക്കും.

കിങ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ വ്യാവസായിക മേഖലയിലുള്ള ആധുനിക നിർമാണ ശാലയിലാണ് ഈ കാറുകൾ നിർമിക്കുന്നത്. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ കാർ നിർമാണ കേന്ദ്രങ്ങളിലൊന്നാണിത്. സൗദിയുടെ ഭൂപ്രകൃതിക്കും സംസ്കാരത്തിനും അനുയോജ്യമായ രീതിയിൽ അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തോടെയാണ് വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും സ്വദേശികൾക്ക് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി ഉപകരിക്കുമെന്ന് കിരീടാവകാശി വ്യക്തമാക്കി.