തൃശൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്ക്
നാട്ടുകാരെത്തി ഇവരെ പുറത്തെത്തിക്കുമ്പോഴേക്കും ഫ്രിഡ്ജ് പൂര്‍ണ്ണമായും പൊട്ടിത്തെറിച്ചിരുന്നു.
തൃശൂര്‍: ഗുരുവായൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30-ഓടെയാണ് അപകടമുണ്ടായത്. കുട്ടപ്പന്‍ (70), അംബിക (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രി വീടിനുള്ളില്‍ പുക നിറഞ്ഞതോടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ഉണര്‍ന്ന ദമ്പതികള്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാരെത്തി ഇവരെ പുറത്തെത്തിക്കുമ്പോഴേക്കും ഫ്രിഡ്ജ് പൂര്‍ണ്ണമായും പൊട്ടിത്തെറിച്ചിരുന്നു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ട ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ഭിത്തികള്‍ക്ക് വിള്ളല്‍ വീഴുകയും ജനല്‍ച്ചില്ലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.
Comments ()