രാവിലെ മുതൽ രാത്രി വരെ ഡ്യൂട്ടി; മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിൽ രണ്ട് പേർ രാജിവെച്ചു
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ. ശ്രീലാലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. ഗോവിന്ദരാജുമാണ് രാജിവെച്ചത്. ദീർഘനേരം നീളുന്ന ഔദ്യോഗിക ജോലിയും വ്യക്തിപരമായ സാഹചര്യങ്ങളും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് ഇരുവരും വ്യക്തമാക്കി
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥർ ചുമതല ഒഴിഞ്ഞു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ. ശ്രീലാലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. ഗോവിന്ദരാജുമാണ് രാജിവെച്ചത്.
ദീർഘനേരം നീളുന്ന ഔദ്യോഗിക ജോലിയും വ്യക്തിപരമായ സാഹചര്യങ്ങളും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് ഇരുവരും വ്യക്തമാക്കി. പൊതുഭരണ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന ആർ. ശ്രീലാൽ മേയ് അവസാനത്തോടെ വിരമിച്ച ശേഷം മന്ത്രിയുടെ ഓഫീസിൽ തുടർന്നിരുന്നു. എന്നാൽ ജോലി സമയം കുടുംബജീവിതത്തെ ബാധിക്കുന്നതിനാൽ ജൂൺ 25-ന് തന്നെ ഒഴിവാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പകരക്കാരന് ചുമതല കൈമാറിയ ശേഷമാണ് ഓഫീസ് വിട്ടതെന്നും ശ്രീലാൽ കൂട്ടിച്ചേർത്തു.
പൊതുഭരണ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി സേവനം തുടരുന്ന കെ. ഗോവിന്ദരാജും അധിക ജോലി സമയമാണ് പിന്മാറ്റത്തിന് കാരണമായതെന്ന് അറിയിച്ചു.
Comments ()