സ്വര്‍ണ്ണവില കുറഞ്ഞു, 1,07,000ന് മുകളില്‍, ഇന്നത്തെ വില ഇങ്ങനെ

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ₹1,14,560 ആയിരുന്നു. അതേസമയം, ജനുവരി 29-ന് രേഖപ്പെടുത്തിയ ₹1,31,160 ആണ് ഇതുവരെയുള്ള റെക്കോർഡ് ഉയർന്ന നിരക്ക്

സ്വര്‍ണ്ണവില കുറഞ്ഞു, 1,07,000ന് മുകളില്‍, ഇന്നത്തെ വില ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില ₹1,07,520 ആയി. ഗ്രാമിന് 10 രൂപ കുറഞ്ഞ് ₹13,440 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും അമേരിക്കൻ സാമ്പത്തിക സൂചികകളും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി തുടരുകയാണ്. യുഎസിലെ തൊഴിൽ വിപണി സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രതീക്ഷിച്ചതിലും ദുർബലമായ സാഹചര്യമാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ അമേരിക്കൻ ഫെഡറൽ റിസർവ് ഉടൻ പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറഞ്ഞേക്കുമെന്ന വിലയിരുത്തലും ശക്തമായിട്ടുണ്ട്.

സമീപ ദിവസങ്ങളിൽ ഈ പ്രതീക്ഷയുടെ അടിസ്ഥാനത്തിൽ സ്വർണവില ഉയർന്നിരുന്നെങ്കിലും, ഇന്ന് ആഭ്യന്തര വിപണിയിൽ ചെറിയ തോതിലുള്ള തിരുത്തലാണ് ഉണ്ടായത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ₹1,14,560 ആയിരുന്നു. അതേസമയം, ജനുവരി 29-ന് രേഖപ്പെടുത്തിയ ₹1,31,160 ആണ് ഇതുവരെയുള്ള റെക്കോർഡ് ഉയർന്ന നിരക്ക്. കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് കേരളത്തിൽ ആദ്യമായി പവൻ വില ₹1 ലക്ഷം കടന്നത്.