ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവിലയിൽ വീണ്ടും ഇടിവ്
കഴിഞ്ഞ ദിവസം വലിയ ചാഞ്ചാട്ടത്തിനാണ് സ്വർണവിപണി സാക്ഷ്യം വഹിച്ചത്. സെപ്റ്റംബർ ഒന്നിന് രാവിലെ പവന് 1,15,080 രൂപയായിരുന്ന വില ഉച്ചയോടെ 1,360 രൂപ കുറഞ്ഞ് 1,13,720 രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില താഴ്ന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 280 രൂപ ഇടിഞ്ഞ് 13,935 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,11,480 രൂപയാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസം വലിയ ചാഞ്ചാട്ടത്തിനാണ് സ്വർണവിപണി സാക്ഷ്യം വഹിച്ചത്. സെപ്റ്റംബർ ഒന്നിന് രാവിലെ പവന് 1,15,080 രൂപയായിരുന്ന വില ഉച്ചയോടെ 1,360 രൂപ കുറഞ്ഞ് 1,13,720 രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില താഴ്ന്നത്.
ആഗോള സ്വർണവിപണിയിലെ മാറ്റങ്ങളും അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളുമാണ് ആഭ്യന്തര വിപണിയിലെ നിരക്കിലും പ്രധാനമായും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായത്.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് നിലവിലെ വില.
സമീപ ദിവസങ്ങളിലെ പവൻ സ്വർണവില:
- സെപ്റ്റംബർ 1: രാവിലെ ₹1,15,080 | ഉച്ചയ്ക്ക് ₹1,13,720
- ഓഗസ്റ്റ് 31: ₹1,14,960
- ഓഗസ്റ്റ് 30: ₹1,16,040
- ഓഗസ്റ്റ് 29: ₹1,16,040
- ഓഗസ്റ്റ് 28: രാവിലെ ₹1,17,200 | ഉച്ചയ്ക്ക് ₹1,18,160
- ഓഗസ്റ്റ് 27: രാവിലെ ₹1,19,520 | ഉച്ചയ്ക്ക് ₹1,17,800
- ഓഗസ്റ്റ് 26: ₹1,20,080
- ഓഗസ്റ്റ് 25: ₹1,20,080
- ഓഗസ്റ്റ് 24: ₹1,02,240
- ഓഗസ്റ്റ് 23: ₹1,19,600
- ഓഗസ്റ്റ് 22: ₹1,19,600
- ഓഗസ്റ്റ് 21: ₹1,17,680
Comments ()