സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; പവന് 560 രൂപയുടെ ഇടിവ്, ഇന്നത്തെ വില അറിയാം

യുഎസ് ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പലിശനിരക്ക് തീരുമാനങ്ങൾ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ പ്രകടനം, ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾ തുടങ്ങിയ ഘടകങ്ങൾ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; പവന് 560 രൂപയുടെ ഇടിവ്, ഇന്നത്തെ വില അറിയാം

കൊച്ചി: കേരളത്തിലെ സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞതോടെ ഇന്നത്തെ വില 1,05,960 രൂപയായി. ഗ്രാമിന് 70 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,245 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പലിശനിരക്ക് തീരുമാനങ്ങൾ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ പ്രകടനം, ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾ തുടങ്ങിയ ഘടകങ്ങൾ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

അമേരിക്കയിലെ തൊഴിൽ മേഖല സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ സമ്പദ്‌വ്യവസ്ഥയിൽ ചില ആശങ്കകൾ നിലനിൽക്കുന്നുവെന്ന സൂചന നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പലിശനിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ ഫെഡറൽ റിസർവ് കൂടുതൽ ജാഗ്രത പുലർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചതിനെ തുടർന്ന് എണ്ണവിലയിലും ചലനമുണ്ടായി. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 76 ഡോളറിന് മുകളിലാണ് തുടരുന്നത്. എണ്ണവിലയിലെ മാറ്റങ്ങളും സ്വർണവിപണിയിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളിലൊന്നാണ്.

സ്വർണവിലയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജനുവരി 29നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.