സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനം; പദ്ധതി നടപ്പാക്കാനൊരുങ്ങി വിജയ് സര്‍ക്കാര്‍

തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഖ്യമന്ത്രി വിജയ്യുടെ ജന്മദിനമായ ജൂണ്‍ 22, 2026 മുതല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനം; പദ്ധതി നടപ്പാക്കാനൊരുങ്ങി വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം സ്വര്‍ണമോതിരം സമ്മാനമായി നല്‍കാന്‍ തീരുമാനിച്ച് വിജയ് സര്‍ക്കാര്‍ . 'തായ് മാമന്‍ ഗോള്‍ഡ് സ്‌കീം' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതിക്കായി 755.83 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഖ്യമന്ത്രി വിജയ്യുടെ ജന്മദിനമായ ജൂണ്‍ 22, 2026 മുതല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പദ്ധതി സെപ്തംമ്പര്‍ 15, 2026 അണ്ണാദുരൈയുടെ ജന്മവാര്‍ഷികമായ ദിനത്തില്‍ ഔദ്യോഗികമായി നടപ്പാക്കും എന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇത് ലഭിക്കുന്നതിനായി ആശുപത്രികളില്‍ പ്രവേശിക്കുന്ന ഗര്‍ഭിണികളുടെ മേല്‍വിലാസം തെളിയിക്കുന്ന ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകളിലൊന്ന് സമര്‍പ്പിച്ചാല്‍ മതിയാകും. തമിഴ്‌നാട്ടില്‍ പ്രതിവര്‍ഷം 4.2 ലക്ഷം പ്രസവങ്ങള്‍ നടക്കാറുണ്ട് എന്നാണ് കണക്ക്. കോര്‍പറേഷന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.