എറണാകുളത്ത് വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധികയെ ആക്രമിച്ച് ബന്ധിച്ച ശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. വീട്ടിൽ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയെത്തിയ കവർച്ചാസംഘം കുടിവെള്ളം ചോദിച്ചാണ് അകത്തുകയറിയതെന്നും തുടർന്ന് വയോധികയുടെ കൈകാലുകൾ കെട്ടിയിട്ട് മോഷണം നടത്തുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ട് പ്രതികൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചു.
Comments ()