നല്ല ഉറക്കം ഹൃദയാരോഗ്യത്തിന് അനിവാര്യം; ഉറക്കക്കുറവ് നൽകുന്ന മുന്നറിയിപ്പുകൾ

മനസ്സിന്റെയും വിശ്രമത്തിനൊപ്പം ഹോർമോണുകളുടെ സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ഉറക്കം നിർണായക പങ്കുവഹിക്കുന്നു. എന്നാൽ ഉറക്കക്കുറവും മോശം ഉറക്കശീലങ്ങളും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാമെന്നാണ് മുന്നറിയിപ്പ്

നല്ല ഉറക്കം ഹൃദയാരോഗ്യത്തിന് അനിവാര്യം; ഉറക്കക്കുറവ് നൽകുന്ന മുന്നറിയിപ്പുകൾ

നല്ല ആരോഗ്യത്തിനും ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിനും മതിയായ ഉറക്കം അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും വിശ്രമത്തിനൊപ്പം ഹോർമോണുകളുടെ സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ഉറക്കം നിർണായക പങ്കുവഹിക്കുന്നു. എന്നാൽ ഉറക്കക്കുറവും മോശം ഉറക്കശീലങ്ങളും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാമെന്നാണ് മുന്നറിയിപ്പ്.

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഹൃദ്രോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉറക്കത്തിന്റെ ദൈർഘ്യം മാത്രമല്ല, അതിന്റെ ഗുണനിലവാരവും പ്രധാനമാണ്. ഇടയ്ക്കിടെ ഉറക്കം മുറിയുക, കൂർക്കംവലി, ക്രമരഹിതമായ ഉറക്കസമയം എന്നിവ ഹൃദയത്തിലും രക്തക്കുഴലുകളിലും അധിക സമ്മർദ്ദം സൃഷ്ടിച്ചേക്കാം.

രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത ക്ഷീണം അനുഭവപ്പെടുക, കണ്ണുകൾ ചുവക്കുകയോ ഭാരമുള്ളതായി തോന്നുകയോ ചെയ്യുക, തുടർച്ചയായ തലവേദന, ഏകാഗ്രത കുറയുക, അസ്വസ്ഥത എന്നിവ ഉറക്കക്കുറവിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ പതിവാകുന്നുണ്ടെങ്കിൽ ഉറക്കശീലങ്ങൾ വിലയിരുത്തേണ്ടതുണ്ടെന്ന് വിദഗ്ധർ നിർദേശിക്കുന്നു.