ആഭരണം വാങ്ങാന്‍ അവസരം; സംസ്ഥാനത്ത് സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇടിവ്

ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,230 രൂപയായും പവന് 1,05,840 രൂപയായും മാറി. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 140 രൂപയുടെ ഇടിവോടെ 18 കാരറ്റ് സ്വർണം ഇന്ന് ഗ്രാമിന് 10,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്

ആഭരണം വാങ്ങാന്‍ അവസരം; സംസ്ഥാനത്ത് സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട നിരക്കുകൾ പ്രകാരം പവന് 1,360 രൂപയും ഗ്രാമിന് 170 രൂപയും കുറഞ്ഞു.

ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,230 രൂപയായും പവന് 1,05,840 രൂപയായും മാറി. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 140 രൂപയുടെ ഇടിവോടെ 18 കാരറ്റ് സ്വർണം ഇന്ന് ഗ്രാമിന് 10,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണവിലയ്ക്ക് പിന്നാലെയാണ് ഇന്നത്തെ ശ്രദ്ധേയമായ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് നിരക്കിലേക്ക് ഉയർന്ന വിലയിൽ നിന്ന് ഇന്ന് വലിയ കുറവാണ് ഉണ്ടായത്.

അതേസമയം, വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് വെള്ളി നിലവിൽ ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമായാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.