മോഡിഫിക്കേഷനുകളിൽ ഇളവുകൾ വന്നേക്കും; പരിശോധിക്കാൻ വിദഗ്ധ സമിതി, ജൂലൈ 1 മുതൽ പ്രവർത്തനം ആരംഭിക്കും

ഗതാഗത കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന ഈ സമിതിയില്‍ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും അംഗങ്ങള്‍.

മോഡിഫിക്കേഷനുകളിൽ ഇളവുകൾ വന്നേക്കും; പരിശോധിക്കാൻ വിദഗ്ധ സമിതി, ജൂലൈ 1 മുതൽ പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാഹന മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ചു. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് സമിതി രൂപീകരിക്കുന്നത്. ഗതാഗത കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന ഈ സമിതിയില്‍ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും അംഗങ്ങള്‍. രണ്ട് വിഭാഗങ്ങളായി തരം തിരിച്ചായിരിക്കും പഠനം നടത്തുക. ഇതില്‍ ഫീസ് അടച്ച് നിയമപരമായി ചെയ്യാന്‍ കഴിയുന്ന മോഡിഫിക്കേഷനുകള്‍ ഏതൊക്കെയാണെന്ന് സമിതി പ്രത്യേകം പരിശോധിക്കും.

വാഹനങ്ങളിലെ സ്റ്റിക്കര്‍ ഒട്ടിക്കല്‍, നിറം മാറ്റം എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ സമിതി വിശദമായി പരിശോധിക്കും. ജൂലൈ ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സമിതിയോട് 100 ദിവസത്തിനകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ വിദഗ്ധരെക്കൂടി ഈ സമിതിയുടെ ഭാഗമാക്കും.

റോഡപകടങ്ങള്‍ അന്വേഷിക്കാനും വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതി രൂപീകരിക്കണമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ നിര്‍ദേശം നല്‍കി. 'പോസ്റ്റ് ആക്‌സിഡന്റ് കമ്മിറ്റി' എന്ന് പേരിലായിരിക്കും സമിതി നിയോഗിക്കുക. എംവിഡി, പൊലീസ്, പിഡബ്ല്യുഡി, കെഎസ്ഇബി എന്നിവയുടെ പ്രതിനിധികള്‍ അംഗങ്ങളാകും.