കന്നി ബജറ്റില്‍ റബര്‍ കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചു: റബര്‍ ബോര്‍ഡ് ചെയര്‍മാന്‍

അന്താരാഷ്ട്ര വിപണിയില്‍ റബറിന് 300 രൂപയോളം വിലയുള്ള സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ 250 രൂപ താങ്ങുവിലയായി പ്രഖ്യാപിച്ചത്.

കന്നി ബജറ്റില്‍ റബര്‍ കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചു: റബര്‍ ബോര്‍ഡ് ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ പൂര്‍ണ്ണമായും വഞ്ചിച്ചിരിക്കുകയാണെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി ആരോപിച്ചു. അന്താരാഷ്ട്ര വിപണിയില്‍ റബറിന് 300 രൂപയോളം വിലയുള്ള സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ 250 രൂപ താങ്ങുവിലയായി പ്രഖ്യാപിച്ചത്. ഇത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും, 'പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന' വെറും പ്രഹസനം മാത്രമാണ് ഈ ബജറ്റെന്നും അദ്ദേഹം വിമര്‍ശിച്ചു.