മദ്യലഹരിയിൽ ജീവനെടുത്ത് കാർ: മലപ്പുറത്ത് അധ്യാപകൻ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ
കുഴിപ്പുറം സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്.
മലപ്പുറം: മദ്യപിച്ചെത്തിയ യുവാവ് ഓടിച്ച കാറിടിച്ച് ഒതുക്കുങ്ങലില്‍ അധ്യാപകന്‍ മരിച്ചു. കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീന്‍ ആണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് പറപ്പൂര്‍ സ്വദേശിയായ അക്ബര്‍ അലി ഓടിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷറഫുദ്ദീനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും ആളപായ വരുത്തിയതിനും കാര്‍ ഡ്രൈവര്‍ അക്ബര്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Comments ()