കണ്ടെയ്‌നറുകളിലെ സംസം വെള്ളം കുടിക്കാന്‍ മാത്രം ഉപയോഗിക്കണം: മക്ക, മദീന പള്ളികളിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

തിരക്കുള്ള സമയങ്ങളിലും എല്ലാ തീർഥാടകർക്കും തടസ്സമില്ലാതെ സംസം വെള്ളം ലഭ്യമാക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

കണ്ടെയ്‌നറുകളിലെ സംസം വെള്ളം കുടിക്കാന്‍ മാത്രം ഉപയോഗിക്കണം: മക്ക, മദീന പള്ളികളിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

മക്കയിലെയും മദീനയിലെയും ഹറമുകളിൽ സ്ഥാപിച്ചിട്ടുള്ള കണ്ടെയ്നറുകളിലെ സംസം വെള്ളം കുടിക്കാൻ വേണ്ടി മാത്രമായി ഉപയോഗിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം തീർഥാടകരോട് ആവശ്യപ്പെട്ടു. 'ഉംറയ്ക്കായി വരുന്നോ' എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പുറപ്പെടുവിച്ച ഈ നിർദ്ദേശത്തിൽ, കണ്ടെയ്നറുകളിൽ നിന്ന് വെള്ളമെടുത്ത് വുളൂഅ് ചെയ്യാനോ കുപ്പികളിൽ നിറച്ചു കൊണ്ടുപോകാനോ പാടില്ലെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. തിരക്കുള്ള സമയങ്ങളിലും എല്ലാ തീർഥാടകർക്കും തടസ്സമില്ലാതെ സംസം വെള്ളം ലഭ്യമാക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഹറമുകളിലെ സൗകര്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് തീർഥാടകരുടെ നല്ല പെരുമാറ്റത്തിന്റെ ഭാഗമാണെന്നും, ഇത്തരം സഹകരണം എല്ലാവർക്കും മികച്ച സേവനം ഉറപ്പാക്കാൻ അധികൃതരെ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർക്ക് സമാധാനത്തോടെയും ചിട്ടയോടെയും പ്രാർത്ഥനകൾ പൂർത്തിയാക്കാൻ സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.