ഇന്ത്യക്കാരെ വിടാതെ ട്രംപ്;എച്ച്-വൺ ബി വിസക്കാർക്ക് തിരിച്ചടി; 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കാൻ ഭരണകൂടം
നിലവിലെ നിയമപ്രകാരം ജോലി അവസാനിച്ചാലും രണ്ട് മാസം വരെ രാജ്യത്ത് തുടരാൻ H-1B വിസക്കാർക്ക് സാധിക്കും. ഈ കാലയളവിനുള്ളിൽ പുതിയ തൊഴിലുടമയെ കണ്ടെത്തി വിസാ നടപടികൾ പൂർത്തിയാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്
വാഷിങ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകൾക്ക് തിരിച്ചടിയായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. H-1B വിസയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടപ്പെട്ടതിന് ശേഷം അമേരിക്കയിൽ തുടരാനും മറ്റൊരു ജോലി കണ്ടെത്താനും ലഭിച്ചിരുന്ന 60 ദിവസത്തെ സമയം ഒഴിവാക്കാനുള്ള നടപടികളാണ് ഭരണകൂടം ആലോചിക്കുന്നത്.
നിലവിലെ നിയമപ്രകാരം ജോലി അവസാനിച്ചാലും രണ്ട് മാസം വരെ രാജ്യത്ത് തുടരാൻ H-1B വിസക്കാർക്ക് സാധിക്കും. ഈ കാലയളവിനുള്ളിൽ പുതിയ തൊഴിലുടമയെ കണ്ടെത്തി വിസാ നടപടികൾ പൂർത്തിയാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. എന്നാൽ ഗ്രേസ് പിരീഡ് എടുത്തുകളഞ്ഞാൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് അമേരിക്കയിൽ തുടരുന്നത് കൂടുതൽ ബുദ്ധിമുട്ടാകും. പുതിയ ജോലി ഉടൻ കണ്ടെത്താനാകാത്തവർ രാജ്യം വിടേണ്ട സാഹചര്യമുണ്ടാകുമെന്നാണ് സൂചന.
അമേരിക്കൻ തൊഴിൽ വിപണിയിൽ വിദേശ ജീവനക്കാരുടെ സാന്നിധ്യം കുറയ്ക്കുകയും കൂടുതൽ അവസരങ്ങൾ സ്വദേശികൾക്ക് ലഭ്യമാക്കുകയും ചെയ്യുകയാണ് നീക്കത്തിന് പിന്നിലെ ലക്ഷ്യം. പ്രത്യേകിച്ച് H-1B സംവിധാനത്തെ വ്യാപകമായി ആശ്രയിക്കുന്ന ടെക്, ഐടി കമ്പനികൾക്ക് ഇത് വലിയ പ്രതിസന്ധിയാകാം. ഇതിനകം തന്നെ H-1B വിസയുടെ അപേക്ഷാ ഫീസ് ഉയർത്തിയ നടപടിക്ക് പിന്നാലെയാണ് ഗ്രേസ് പിരീഡ് സംബന്ധിച്ച പുതിയ നീക്കവും.
Comments ()