സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം
മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: ഉയർന്ന ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
കഴിഞ്ഞ ദിവസങ്ങളിലെത്ര രൂക്ഷമായ ചൂട് ഇന്നലെ രേഖപ്പെടുത്തിയില്ലെന്നതും വൈകാതെ ആശ്വാസ മഴയെത്തുമെന്ന സൂചനയും ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. എങ്കിലും, ഇടയ്ക്കിടെ പെയ്യുന്ന മഴയ്ക്ക് പോലും ചൂടിന്റെ തീവ്രത കുറയ്ക്കാനാവാത്ത വിധം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തുടനീളം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
Comments ()