പ്രിയദർശിനി ബസിൽ വൻ തിരക്ക്; വാതിൽ തുറന്ന് വിദ്യാർഥിനി പുറത്തേക്ക് വീണു, പരിക്ക്‌

നാദാപുരം ടി.ഐ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ വൈഗ പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രക്കാർ നിറഞ്ഞ ബസിൽ വാതിൽ പൂർണമായി അടയ്ക്കാൻ കഴിയാതിരുന്നതിനിടെ ബസ് സഞ്ചരിക്കുമ്പോൾ വിദ്യാർഥിനി സ്റ്റെപ്പിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം

പ്രിയദർശിനി ബസിൽ വൻ തിരക്ക്; വാതിൽ തുറന്ന് വിദ്യാർഥിനി പുറത്തേക്ക് വീണു, പരിക്ക്‌

കോഴിക്കോട്: യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ നിന്നും താഴേക്ക് വീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്കേറ്റു. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനിയായ വൈഗയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

നാദാപുരം ടി.ഐ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ വൈഗ പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രക്കാർ നിറഞ്ഞ ബസിൽ വാതിൽ പൂർണമായി അടയ്ക്കാൻ കഴിയാതിരുന്നതിനിടെ ബസ് സഞ്ചരിക്കുമ്പോൾ വിദ്യാർഥിനി സ്റ്റെപ്പിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിൽ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ വൈഗയെ ഉടൻ സമീപത്തെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നാണ് വിവരം.

അപകടസമയത്ത് ബസിൽ വലിയ തിരക്കുണ്ടായിരുന്നുവെന്നും അതാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായതെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തെ തുടർന്ന് അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.