കള്ളക്കടല്‍ പ്രതിഭാസം: കടലില്‍ പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം, മൂന്ന് ദിവസം കൂടി ഓറഞ്ച് അലര്‍ട്ട് തുടരും

1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസം: കടലില്‍ പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം, മൂന്ന് ദിവസം കൂടി ഓറഞ്ച് അലര്‍ട്ട് തുടരും

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ 1.1 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ഓറഞ്ച് അലര്‍ട്ട് തുടരും. ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നല്‍കി. നാളെ 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ 5 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ഉണ്ടാകും.