കനത്ത മഴ, റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അങ്കണവാടികൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 7-ന് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും നിലവിലുള്ള മഴ മുന്നറിയിപ്പുകളും പരിഗണിച്ചാണ് തീരുമാനം.
അങ്കണവാടികൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. അവിടെയുള്ള വിദ്യാർത്ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ പൊതുജനങ്ങളും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കി കാലാവസ്ഥാ വകുപ്പിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Comments ()