കുവൈത്തിൽ വൈദ്യശാസ്ത്ര രംഗത്ത് പുതിയ നാഴികക്കല്ല്: 48-കാരന് 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് അപൂർവ്വ ഇടുപ്പ് ശസ്ത്രക്രിയ
കുവൈത്തിലെ ജാബർ ആശുപത്രിയിൽ 48-കാരന് 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കീർണ്ണമായ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
കുവൈത്തിലെ ജാബർ ആശുപത്രിയിൽ 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് അപൂർവ്വവും സങ്കീർണ്ണവുമായ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മുൻപ് മാറ്റിവെച്ച ഇടുപ്പ് ജോയിന്റ് പരാജയപ്പെട്ടതിനെത്തുടർന്ന് അസ്ഥിയിൽ കടുത്ത ക്ഷയവും ധാതുക്കൾ അടിഞ്ഞുകൂടിയുള്ള പ്രയാസങ്ങളും നേരിട്ട 48-കാരനാണ് ഈ നൂതന ചികിത്സ ലഭ്യമാക്കിയത്.
ഓർത്തോപീഡിക് സർജറി വിഭാഗം മേധാവി ഡോ. ഹാഷെം അൽ-അലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം സിടി സ്കാനുകളും 3D പ്രിന്റിംഗും ഉപയോഗിച്ച് രോഗിയുടെ അസ്ഥിയുടെ കൃത്യമായ മാതൃക നിർമ്മിച്ച് സർജിക്കൽ പ്ലാൻ തയ്യാറാക്കുകയായിരുന്നു. ബോൺ ഗ്രാഫ്റ്റിംഗും അസ്ഥികൾ തമ്മിൽ സ്വാഭാവികമായി കൂടിച്ചേരുന്നതിനുള്ള നൂതന മാർഗ്ഗങ്ങളും സമർത്ഥമായി സമന്വയിപ്പിച്ച് പൂർത്തിയാക്കിയ ഈ ദൗത്യം, ജാബർ ആശുപത്രിയിൽ 3D സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ആദ്യ ശസ്ത്രക്രിയ കൂടിയാണ്. രാജ്യത്തെ ഓർത്തോപീഡിക്, ജോയിന്റ് ശസ്ത്രക്രിയാ രംഗത്തുണ്ടായ ദ്രുതഗതിയിലുള്ള പുരോഗതിക്കും മെഡിക്കൽ സംഘത്തിന്റെ മികച്ച കാര്യക്ഷമതയ്ക്കും തെളിവാണ് ഈ നേട്ടമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments ()