ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് 'സർവീസ് ചാർജ്': യുദ്ധത്തിനിടെ നിർണായക നീക്കവുമായി ഇറാൻ
അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ തീരുമാനിച്ച് ഇറാൻ.
അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 'സർവീസ് ചാർജ്' എന്ന പേരിൽ ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. ഇറാൻ പാർലമെന്റിന്റെ നിർദ്ദേശത്തിന് ദേശീയ സുരക്ഷാ കമ്മീഷൻ അംഗീകാരം നൽകിക്കഴിഞ്ഞു.
ഇറാനി റിയാലിലോ അല്ലെങ്കിൽ ഇറാൻ നിർദ്ദേശിക്കുന്ന പ്രത്യേക കറൻസിയിലോ ആയിരിക്കും ഈ തുക ഈടാക്കുക. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസാഹചര്യത്തിന് ശമനമുണ്ടാക്കാൻ ലക്ഷ്യമിട്ട് സമാധാന ചർച്ചകൾക്കായി പാകിസ്ഥാൻ സേനാമേധാവി അസീം മുനീർ ഇറാൻ സന്ദർശിക്കും. ഇക്കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
Comments ()