ആശുപത്രി മാലിന്യം കൊണ്ടുപോയ ലോറി വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മരിച്ചു
മുണ്ടൂരിലെ ഒമ്പതാം മൈൽ ജങ്ഷൻ സമീപത്താണ് അപകടം നടന്നത്. ആശുപത്രി മാലിന്യം കയറ്റി സഞ്ചരിച്ചിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
പാലക്കാട്: മുണ്ടൂരിൽ ഉണ്ടായ വാഹനാപകടം ഒരു വിദ്യാർത്ഥിയുടെ ജീവൻ കവർന്നു. യുവക്ഷേത്ര കോളജിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാനാണ് അപകടത്തിൽ മരിച്ചത്. മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്കേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മുണ്ടൂരിലെ ഒമ്പതാം മൈൽ ജങ്ഷൻ സമീപത്താണ് അപകടം നടന്നത്. ആശുപത്രി മാലിന്യം കയറ്റി സഞ്ചരിച്ചിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
ഇടിയുടെ ആഘാതത്തിൽ വിദ്യാർത്ഥികൾ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് ഫർഹാന്റെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ മറ്റ് മൂന്ന് വിദ്യാർത്ഥികളും മുണ്ടൂരിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥികളാണ്. ഇവർക്ക് വിദഗ്ധ ചികിത്സ തുടരുകയാണ്.
അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോറിയുടെ വേഗത, സാങ്കേതിക തകരാർ, ഡ്രൈവറുടെ അശ്രദ്ധ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Comments ()