തൃശ്ശൂരിൽ ദമ്പതിമാർ വെട്ടേറ്റ് മരിച്ചനിലയിൽ, മൃതദേഹങ്ങൾ അടുക്കളയിൽ
തൃശ്ശൂരിൽ ഹോൾസെയിൽ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തുന്ന സന്തോഷ്(55) ഭാര്യ ഷിനി(46) എന്നിവരാണ് മരിച്ചത്.
തൃശ്ശൂർ: കിഴുപ്പിള്ളിക്കരയിൽ ദമ്പതിമാരെ വീടിന്റെ അടുക്കളയിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂരിൽ ഹോൾസെയിൽ ഇലക്ട്രോണിക്സ് വ്യാപാരം നടത്തുന്ന സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ കടയിൽ നിന്ന് മകൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
വീടിനകത്ത് കയറിയ മകൻ അടുക്കളയുടെ വാതിൽ ഉള്ളിൽനിന്ന് പൂട്ടിയ നിലയിൽ കാണുകയായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോഴാണ് ഇരുവരെയും രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തറത്ത് ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()