പ്രവാസികൾക്ക് ആശ്വാസം; സൗദിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഇന്ത്യൻ കമ്പനികൾ
സര്‍വീസുകള്‍ സാധാരണഗതിയിലായാല്‍ വിമാനനിരക്കില്‍ കുറവ് വരുമെന്നാണ് പ്രവാസികള്‍ വിശ്വസിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഒരുങ്ങുകയാണ്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഡിസംബര്‍ ഒന്നുമുതലുള്ള യാത്രകള്‍ക്കായി ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.
കോഴിക്കോട്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും മുംബൈയില്‍ നിന്ന് മദീനയിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തും. ഇതോടൊപ്പം റിയാദിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യയും പുനരാരംഭിക്കും.
റിയാദ് വിമാനത്താവളത്തിന് നേരെ തുടര്‍ച്ചയായുണ്ടായ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെയാണ് നേരത്തെ റദ്ദാക്കിയിരുന്നത്. സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാകുന്നതോടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
Comments ()