ബംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു, യുവാവ് അറസ്റ്റില്‍

നാലുവർഷമായി കൊല്ലപ്പെട്ട ഗംഗയും ഗോകുലും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.

ബംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു, യുവാവ് അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവിലെ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ സ്വദേശിനി ഗംഗ (22) ആണ് മരിച്ചത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ഗോകുൽ കൃഷ്ണയെ (23) പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരുവിൽ നഴ്സിംഗ് പഠിച്ചിരുന്ന കാലം മുതൽ കഴിഞ്ഞ നാല് വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.