ഇടുക്കിയിൽ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് വെടിവെച്ചു മരിച്ചു
പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ പോസ്റ്റ് ഓഫീസിൽ എത്തിയാണ് ഭർത്താവ് കമ്പി വടിക്ക് തലക്ക് അടിച്ചത്.
ഇടുക്കി കുഴിതൊളുവില് ഭാര്യയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെ, ജോലിസ്ഥലത്തുവെച്ച് ഭര്‍ത്താവ് സന്തോഷ് ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം സന്തോഷ് തൻ്റെ കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശ്രീജയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments ()