ഒക്ടോബർ 16ന് ഹർത്താൽ; സിപിഎം ആഹ്വാനം

ഇഎസ്എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നാണ് പ്രധാന ആവശ്യം.

ഒക്ടോബർ 16ന് ഹർത്താൽ; സിപിഎം ആഹ്വാനം

ഇടുക്കി: പരിസ്ഥിതിലോല മേഖലയും വനഭൂമി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തത ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഒക്ടോബർ 16ന് ഹർത്താൽ പ്രഖ്യാപിച്ച് സിപിഎം. ജനവാസ മേഖലകളും കൃഷിയിടങ്ങളും സംരക്ഷിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇഎസ്എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നാണ് പ്രധാന ആവശ്യം. പരിസ്ഥിതിലോല മേഖലയുടെ അതിർത്തികൾ കൃത്യമായി വ്യക്തമാക്കുന്ന വില്ലേജ് അടിസ്ഥാനത്തിലുള്ള കഡസ്ട്രൽ മാപ്പുകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

കാർഡമം ഹിൽ റിസർവ് പ്രദേശം വനഭൂമിയായി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ജനവാസ കേന്ദ്രങ്ങളെ ബാധിക്കുന്ന തരത്തിൽ പുതിയ ആനത്താരകൾ പ്രഖ്യാപിക്കാനുള്ള നടപടികളിൽ നിന്ന് അധികൃതർ പിന്മാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികൾ മൂലം വീടുകളും കൃഷിയിടങ്ങളും വനഭൂമിയുടെ പരിധിയിൽ ഉൾപ്പെടുമോ എന്ന ആശങ്കയിലാണ് മലയോര മേഖലയിലെ ജനങ്ങൾ. അതിർത്തി നിർണയത്തിലെ ആശങ്കകൾ പരിഹരിക്കുന്നതിനും രേഖകൾ സുതാര്യമാക്കുന്നതിനുമാണ് ഹർത്താലിലൂടെ സമ്മർദം ചെലുത്തുന്നത്.