റിയാദിൽ സ്കൂളുകൾ അടച്ചിടും, നേരിട്ടുള്ള ക്ലാസുകൾ നിർത്തി; ഇനി ഓൺലൈൻ പഠനം

നഗരത്തിലെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാത്രമല്ല, അധ്യാപകർക്കും സ്കൂൾ ഭരണവിഭാഗത്തിലെ ജീവനക്കാർക്കും പുതിയ നിർദേശം ബാധകമാണ്. ഇതോടെ നിശ്ചിത കാലയളവിൽ സ്കൂൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് പകരം ഓൺലൈൻ സംവിധാനത്തിലൂടെ അധ്യയനം മുന്നോട്ടുകൊണ്ടുപോകും.

റിയാദിൽ സ്കൂളുകൾ അടച്ചിടും, നേരിട്ടുള്ള ക്ലാസുകൾ നിർത്തി;  ഇനി ഓൺലൈൻ പഠനം

റിയാദ്: റിയാദ് നഗരത്തിലെ സ്കൂളുകളുടെ പ്രവർത്തനരീതിയിൽ താൽക്കാലിക മാറ്റം. അടുത്ത അധ്യയന ആഴ്ചയിൽ സ്കൂളുകളിൽ നേരിട്ട് ക്ലാസുകൾ നടത്തില്ലെന്ന് വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. പകരം മുഴുവൻ പഠനപ്രവർത്തനങ്ങളും ‘മദ്രസതീ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാകും.

നഗരത്തിലെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാത്രമല്ല, അധ്യാപകർക്കും സ്കൂൾ ഭരണവിഭാഗത്തിലെ ജീവനക്കാർക്കും പുതിയ നിർദേശം ബാധകമാണ്. ഇതോടെ നിശ്ചിത കാലയളവിൽ സ്കൂൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് പകരം ഓൺലൈൻ സംവിധാനത്തിലൂടെ അധ്യയനം മുന്നോട്ടുകൊണ്ടുപോകും.

മാറ്റം സംബന്ധിച്ച നിർദേശങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരത്തെ തന്നെ കൈമാറിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സ്കൂളുകളുടെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങൾ വഴിയാണ് ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച വിവരങ്ങളും നിർദേശങ്ങളും അറിയിച്ചിരിക്കുന്നത്.

താൽക്കാലിക ക്രമീകരണത്തിന്റെ ഭാഗമായി അധ്യയനം തടസ്സപ്പെടാതിരിക്കാൻ ‘മദ്രസതീ’ പ്ലാറ്റ്‌ഫോം ഫലപ്രദമായി ഉപയോഗിക്കണമെന്ന് ബന്ധപ്പെട്ടവർ നിർദേശിച്ചിട്ടുണ്ട്.