ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സിന് അംഗീകാരം; ചരിത്രനേട്ടവുമായി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ

ഇത് ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ഡെങ്കി വാക്‌സിനായി മാറി.

ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സിന് അംഗീകാരം; ചരിത്രനേട്ടവുമായി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനി വാക്സിന് അനുമതി നൽകി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (DCGI). ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ 'ടകേഡ' വികസിപ്പിച്ച 'ക്യുഡെംഗ' (QDENGA) എന്ന വാക്സിനാണ് അംഗീകാരം ലഭിച്ചത്. ഡെങ്കി വൈറസിന്റെ നാല് പ്രധാന സ്ട്രെയിനുകൾക്കെതിരെയും (DENV 1-4) സംരക്ഷണം നൽകുന്ന ഒരു ലൈവ് അറ്റൻവേറ്റഡ് ടെട്രാവാലന്റ് വാക്സിനാണിത്.

വാക്സിൻ എടുക്കുന്നതിന് മുൻപ് പ്രത്യേക പരിശോധനകൾ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് വൻതോതിലുള്ള വാക്സിനേഷൻ ക്യാമ്പയിനുകൾക്ക് കൂടുതൽ കരുത്തേകും. യൂറോപ്യൻ യൂണിയൻ, യുകെ, ബ്രസീൽ, ഇന്തോനേഷ്യ ഉൾപ്പെടെ നാൽപ്പതിലേറെ രാജ്യങ്ങളിൽ ക്യുഡെംഗ നിലവിൽ ലഭ്യമാണ്.