യുഎഇയിലെ വിസ, ജോലി തട്ടിപ്പുകൾ: പണവും രേഖകളും നൽകരുത്; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

യുഎഇയിൽ ജോലിയും വിസയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ശക്തമായ ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് രംഗത്തെത്തി.

യുഎഇയിലെ വിസ, ജോലി തട്ടിപ്പുകൾ: പണവും രേഖകളും നൽകരുത്; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

യുഎഇയിൽ ജോലിയും വിസയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ശക്തമായ ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് രംഗത്തെത്തി. അനധികൃത ഏജന്റുമാരുടെയോ വ്യക്തികളുടെയോ വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും പണമോ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള പ്രധാന രേഖകളോ അവർക്ക് കൈമാറരുതെന്നും അധികൃതർ കർശനമായി ഓർമ്മിപ്പിക്കുന്നു. സാധാരണക്കാരെ എളുപ്പത്തിൽ ചതിയിൽപ്പെടുത്താൻ കഴിയുന്ന രീതിയിൽ ആസൂത്രിതമായാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.

ഇത്തരം തട്ടിപ്പുകളിൽ പെടുന്നത് വലിയ രീതിയിലുള്ള നിയമക്കുരുക്കുകൾക്ക് വഴിവെക്കുമെന്നതിനാൽ തൊഴിൽ-വിസ ഓഫറുകൾ ലഭിക്കുന്നവർ അവയുടെ ആധികാരികത കൃത്യമായി ഉറപ്പുവരുത്തണം. വിസയെയോ ജോലിയെയോ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ മടികൂടാതെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും, പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പന്നും കോൺസുലേറ്റ് വ്യക്തമാക്കി.