സൗദിയിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് പ്രവാസി യുവാവിന് ദാരുണാന്ത്യം

ജോലിക്കിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു

സൗദിയിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് പ്രവാസി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദിയില്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ സ്വദേശി മുഹമ്മദ് ഹമ്മാദ് (27) ആണ് മരിച്ചത്.ജോലിക്കിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മുഹമ്മദ് നുമാന്‍ - ജംഷിദ ദമ്പതികളുടെ മകനാണ്.

ജുബൈല്‍ റോയല്‍ കമീഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമപരമായ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ തന്നെ സംസ്‌കരിക്കുമെന്ന് പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു.