നേപ്പാളിൽ രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് അപകടം; ഇന്ത്യക്കാരന് ദാരുണാന്ത്യം
കാഠ്മണ്ഡുവിൽനിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയുള്ള ഹെലിപോർട്ടിലാണ് അപകടമുണ്ടായത്. എയർ ഡൈനാസ്റ്റി, ഫിഷ് ടെയിൽ എന്നീ കമ്പനികളുടെ ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8.15ഓടെയായിരുന്നു സംഭവം
കാഠ്മണ്ഡു: നേപ്പാളിലെ സോലുഖുംബു ഹെലിപോർട്ടിൽ ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ പൗരൻ മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മരിച്ചയാൾ ചെന്നൈ സ്വദേശിയായ വസന്ത്കുമാറാണ്.
കാഠ്മണ്ഡുവിൽനിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയുള്ള ഹെലിപോർട്ടിലാണ് അപകടമുണ്ടായത്. എയർ ഡൈനാസ്റ്റി, ഫിഷ് ടെയിൽ എന്നീ കമ്പനികളുടെ ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8.15ഓടെയായിരുന്നു സംഭവം. കൂട്ടിയിടിയുടെ ആഘാതത്തിൽ വസന്ത്കുമാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എവറസ്റ്റ് കൊടുമുടിക്ക് സമീപമുള്ള സോലുഖുംബു ഹെലിപോർട്ട് ലോകത്തിലെ ഏറ്റവും അപകടസാധ്യതയുള്ള വിമാനപാതകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
Comments ()