'അദ്ദേഹത്തെ വെറുതേ വിടൂ', മുൻ ഭർത്താവിനെതിരെയുള്ള വാർത്തകളിൽ പ്രതികരിച്ച് റിമി ടോമി
മുൻ ഭർത്താവിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ റിമി ടോമി
പ്രശസ്ത ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെച്ചു. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് റിമിയുടെ വരൻ. ഈ വരുന്ന നവംബറിലാണ് വിവാഹം. മുംബൈയിൽ നിന്നുള്ള ബോഡി ബിൽഡറായ ലിബിനെക്കുറിച്ചും വിവാഹ നിശ്ചയത്തിലേക്ക് എത്തിയതിനെക്കുറിച്ചും റിമി തുറന്നുപറഞ്ഞു. മാർച്ചിലാണ് ഞങ്ങൾ ആദ്യമായി കണ്ടതെന്നും എന്നാൽ, കാണുന്നതിന് മുൻപ് തന്നെ വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു എന്നും താരം വ്യക്തമാക്കി. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ച സമയത്താണ് ഞങ്ങൾ ഒന്നിച്ചതെന്നും യാതൊരു മുൻവിധികളുമില്ലാതെ അദ്ദേഹത്തോടൊപ്പം നിൽക്കുമ്പോൾ വലിയൊരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ടെന്നും റിമി പറയുന്നു.
അതേസമയം, തന്റെ മുൻ ഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകൾക്കും വിഡിയോകൾക്കുമെതിരെയും റിമി ശക്തമായി പ്രതികരിച്ചു. രണ്ടുപേരുടെയും പരസ്പര സമ്മതത്തോടെയാണ് ബന്ധം വേർപിരിഞ്ഞതെന്നും, അദ്ദേഹം തന്നേക്കാൾ മികച്ചൊരു പങ്കാളിയുമായി സന്തോഷത്തോടെ ജീവിക്കുകയാണെന്നും താരം വ്യക്തമാക്കി. തന്റെ മുൻഭർത്താവിന്റെ ചിത്രങ്ങൾ വെച്ച് വിഡിയോയും വാർത്തയും നൽകുന്നതുകണ്ട് സങ്കടം തോന്നിയെന്നും, അവർ സന്തോഷത്തോടെ ജീവിക്കുന്ന ഈ സമയത്ത് വെറുതെ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് വാർത്തകൾ പ്രചരിപ്പിക്കരുതെന്നും റിമി ടോമി അഭ്യർത്ഥിച്ചു.
Comments ()