യാത്രയ്ക്ക് മുൻപ് ഇതറിഞ്ഞില്ലെങ്കിൽ പണി പാളും! ഇന്ത്യൻ റെയിൽവേയുടെ പുതിയ മാറ്റങ്ങളും പിഴകളും ജൂലൈ മുതൽ
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് ഇനിമുതല്‍ യാത്ര ചെയ്ത ദൂരത്തിന്റെ യഥാര്‍ത്ഥ നിരക്കിനൊപ്പം കുറഞ്ഞത് 500 രൂപ അധിക പിഴയായി ഈടാക്കും.
ന്യൂഡല്‍ഹി: റെയില്‍വേ നിയമത്തിലെ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരുന്നതോടെ, വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ കൂട്ടി. ടിക്കറ്റില്ലാത്ത യാത്ര, റിസര്‍വ്ഡ് കോച്ചുകളിലെ അനധികൃത പ്രവേശനം, റെയില്‍വേ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യല്‍ എന്നിവയ്ക്കാണ് ജൂലൈ മുതല്‍ ഭീമമായ തുക പിഴയായി ഈടാക്കുക.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് ഇനിമുതല്‍ യാത്ര ചെയ്ത ദൂരത്തിന്റെ യഥാര്‍ത്ഥ നിരക്കിനൊപ്പം കുറഞ്ഞത് 500 രൂപ അധിക പിഴയായി ഈടാക്കും. കൂടാതെ, ലേഡീസ് കോച്ചില്‍ പുരുഷന്മാര്‍ കയറിയാല്‍ റെയില്‍വേ ആക്ട് സെക്ഷന്‍ 162 പ്രകാരം 2500 രൂപ പിഴയടക്കേണ്ടി വരും. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ ഉടന്‍ തന്നെ കോച്ചില്‍ നിന്നും പുറത്താക്കാനും അധികാരമുണ്ട്.
Comments ()