ന്യൂയോര്‍ക്കില്‍ വാഹനാപകടം: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള മുളപാഡു സ്വദേശിയായ പ്രസന്ന അട്ടല്ലൂരി (25) ആണ് മരിച്ചത്‌

ന്യൂയോര്‍ക്കില്‍ വാഹനാപകടം: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

അമേരിക്ക:ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള മുളപാഡു സ്വദേശിയായ പ്രസന്ന അട്ടല്ലൂരി (25) ആണ് മരിച്ചത്‌. അമിത വേഗതയില്‍ എത്തിയ വാഹനം പ്രസന്ന അടക്കം മൂന്നുപേര്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പേസ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ലുബിന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് അടുത്തിടെ ആണ് പ്രസന്ന ബിരുദം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ജോലി അന്വേഷിച്ച് വരുന്നതിനിടെ ആണ് അപകടം.