ഹൂതി ആക്രമണ ഭീഷണി; റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോ, റീഫണ്ട് ഏഴ് ദിവസത്തിനുള്ളിൽ
വിമാനയാത്ര റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ നൽകിയ കോൺടാക്ട് വിവരങ്ങൾ വഴി അറിയിക്കും. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി സപ്പോർട്ട് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്
ന്യൂഡൽഹി: സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദ്, ജിദ്ദ, ദമ്മാം, മദീന നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ നിർത്തിവെച്ച് ഇൻഡിഗോ. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനം. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും എയർലൈൻ അറിയിച്ചു.
വിമാനയാത്ര റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ നൽകിയ കോൺടാക്ട് വിവരങ്ങൾ വഴി അറിയിക്കും. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി സപ്പോർട്ട് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതരുമായി തുടർച്ചയായി ഏകോപനം നടത്തുന്നുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.
ഒക്ടോബർ 13ന് പുറത്തിറക്കിയ അറിയിപ്പിൽ, സർവീസ് റദ്ദാക്കൽ മൂലം യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുകയുടെ മുഴുവൻ റീഫണ്ടും ആവശ്യപ്പെടാമെന്ന് കമ്പനി അറിയിച്ചു. റീഫണ്ട് അനുവദിച്ചാൽ പണം അടച്ച അതേ അക്കൗണ്ടിലേക്ക് ഏഴ് ദിവസത്തിനുള്ളിൽ തുക തിരിച്ചെത്തുമെന്നും എയർലൈൻ വ്യക്തമാക്കി.
Comments ()