ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം; കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെട്ടു

ആക്രമണത്തില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ടു.

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം; കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെട്ടു

ടെഹ്‌റാന്‍: അമേരിക്കന്‍ വ്യോമാക്രമണം പത്താം ദിവസവും തുടരുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തി. ആക്രമണത്തില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ടു. യു.എസ് ആക്രമണം അവസാനിപ്പിക്കാതെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.

അതിനിടെ, കുവൈത്തിലെ അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് നേരെ തിരിച്ചടി നല്‍കിയതായി ഇറാന്‍ അവകാശപ്പെട്ടു. അതേസമയം, ഇറാന്റെ സൈനിക കമാന്‍ഡ് സെന്ററുകള്‍ ലക്ഷ്യമിട്ട് യു.എസ് ബോംബാക്രമണം കടുപ്പിച്ചു. സിരിക്, ബന്ദര്‍ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാര്‍, കൊനാരക് എന്നീ പ്രധാന മേഖലകളിലാണ് അമേരിക്കന്‍ സേന അവസാനമായി ശക്തമായ ആക്രമണം നടത്തിയത്.