പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നു: യുഎസ് ഡ്രോൺ സബ്മറൈൻ ഇറാൻ പിടിച്ചെടുത്തു; 36 കേന്ദ്രങ്ങൾക്ക് ഉപരോധവുമായി അമേരിക്ക
സ്വന്തം അധീനതയിലുള്ള മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്കൻ ഭീഷണിയുണ്ടെന്ന് ആരോപിച്ച ഇറാൻ, മേഖലയിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ ഭിന്നത വീണ്ടും രൂക്ഷമാകുന്നു. കടലിനടിയിൽ അയ്യായിരം മീറ്ററിലധികം ആഴത്തിൽ തുടർച്ചയായി പത്തുദിവസത്തോളം ദൗത്യങ്ങൾ നടത്താൻ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ (ഡ്രോൺ സബ്മറൈൻ) ഇറാൻ സൈന്യം പിടിച്ചെടുത്തു. ഇതിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. സ്വന്തം അധീനതയിലുള്ള മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്കയുടെ ഭീഷണിയുണ്ടെന്ന് ആരോപിച്ച ടെഹ്‌റാൻ, മേഖലയിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.
അതിനിടെ, ഇറാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം കടുപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 36 സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഉപരോധ ഭീഷണികൾക്കിടയിലും ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളായ ഖർഗ് ദ്വീപിലും ജസകിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും, മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.
Comments ()