യുദ്ധത്തിന് സജ്ജമായി സാധാരണക്കാരും, സ്ത്രീകള്ക്കും സൈനിക പരിശീലനം നല്കി ഇറാന്; ദൃശ്യങ്ങള് പുറത്ത്
യുദ്ധം കടുക്കുന്ന സാഹചര്യത്തില് സ്ത്രീകള്ക്കും സൈനിക പരിശീലനം നല്കി ഇറാന്.
അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും ഉണ്ടാകാനിടയുള്ള കരയാക്രമണങ്ങളെ നേരിടാൻ സാധാരണക്കാരായ സ്ത്രീകൾക്കും സൈനിക പരിശീലനം നൽകി ഇറാൻ. സൈനിക ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സ്ത്രീകൾ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പഠിക്കുന്നതിന്റെ ദൃശ്യങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടു.
ഇമാം ഹുസൈൻ സ്ക്വയറിലും ഹഫ്റ്റ്-ഇ ടിർ സ്ക്വയറിലും പ്രവർത്തിക്കുന്ന പുതിയ സിവിലിയൻ സൈനിക പരിശീലന കേന്ദ്രങ്ങളിലാണ് ഇവർക്ക് പരിശീലനം നൽകുന്നത്. യുദ്ധമുണ്ടായാൽ സ്വന്തം കുടുംബത്തെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഈ പരിശീലനം സഹായിക്കുമെന്നും, ഇത് ഉള്ളിലെ ഭയം ഇല്ലാതാക്കുന്നുവെന്നും പങ്കെടുത്ത 45-കാരിയായ റാഹേലെ ഗാദിരി പ്രതികരിച്ചു. ഇറാൻ വിഷയത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാൻ സാധാരണക്കാരെയും പ്രതിരോധത്തിന് സജ്ജരാക്കുന്നത്.
Comments ()