ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍; യുഎസ് ഇടപെടല്‍ നിര്‍ത്തലാക്കുന്നത് വരെ കപ്പലുകള്‍ക്ക് വിലക്ക്

യുഎസ് ഇടപെടല്‍ അവസാനിക്കുന്നതുവരെ ഈ പാതയിലൂടെ ഒരു കപ്പലിനെയും കടന്നുപോകാന്‍ അനുവദിക്കില്ലെന്നും, അനധികൃത പാതയിലൂടെ സഞ്ചരിച്ച ഒരു കപ്പലിനെ ആക്രമിച്ചതായും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍; യുഎസ് ഇടപെടല്‍ നിര്‍ത്തലാക്കുന്നത് വരെ കപ്പലുകള്‍ക്ക് വിലക്ക്

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി അടച്ചിടുന്നതായി ഇറാന്‍. മേഖലയിലെ യുഎസ് ഇടപെടല്‍ അവസാനിക്കുന്നതുവരെ ഈ പാതയിലൂടെ ഒരു കപ്പലിനെയും കടന്നുപോകാന്‍ അനുവദിക്കില്ലെന്നും, അനധികൃത പാതയിലൂടെ സഞ്ചരിച്ച ഒരു കപ്പലിനെ ആക്രമിച്ചതായും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് വ്യക്തമാക്കി.

തങ്ങള്‍ അംഗീകരിക്കാത്ത വഴികളിലൂടെയുള്ള കപ്പല്‍ ഗതാഗതം അനുവദിക്കില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഒമാന്‍ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് മസ്‌കറ്റില്‍ ചര്‍ച്ചകള്‍ നടന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.