ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം തട്ടി വയോധികന് ദാരുണാന്ത്യം
പത്തനംതിട്ട ഏനാദിമംഗലം സ്വദേശി കൃഷ്ണനാണ് മരിച്ചത്
പത്തനംതിട്ട ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള അനൗൺസ്മെന്റ് വാഹനം തട്ടി വയോധികൻ മരിച്ചു. പ്രദേശവാസിയായ കൃഷ്ണൻ (86) ആണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. റോഡരികിൽ നിൽക്കുകയായിരുന്ന കൃഷ്ണനെ, അനൗൺസ്മെന്റിനായി ഉപയോഗിച്ച ജീപ്പ് പെട്ടെന്ന് പിന്നോട്ടെടുക്കുന്നതിനിടയിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments ()