കെ-ഫോൺ സൗജന്യം അവസാനിപ്പിച്ചു; ബില്ലടച്ചില്ലെങ്കിൽ സ്കൂളുകളിലെ ഇൻ്റർനെറ്റ് ബന്ധം വിച്ഛേദിക്കും
ഇനിമുതല്‍ ക്രമമായി ബില്ലടയ്ക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമായിരിക്കും കണക്ഷന്‍ ലഭ്യമാക്കുക.
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കിവന്നിരുന്ന സൗജന്യ കെ-ഫോണ്‍ (KFON) ഇന്റര്‍നെറ്റ് സേവനം നിർത്തലാക്കി. ഇനിമുതല്‍ ക്രമമായി ബില്ലടയ്ക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമായിരിക്കും കണക്ഷന്‍ ലഭ്യമാക്കുക. ഇതുസംബന്ധിച്ച് കെ-ഫോണ്‍ അയച്ച ഇമെയിൽ സന്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു.
സംസ്ഥാനത്തെ ഏകദേശം 6,000 സ്‌കൂളുകളിലാണ് നിലവില്‍ കെ-ഫോണ്‍ സേവനമുള്ളത്. ഇനിമുതൽ ഒരു പൊതുഓഫീസിനും സൗജന്യ സേവനം നൽകേണ്ടതില്ലെന്നാണ് കെ-ഫോണിന്റെ തീരുമാനം. 2018 മുതൽ ലഭ്യമായിത്തുടങ്ങിയ ഈ സേവനം തുടർന്നും ആവശ്യമുണ്ടോ എന്ന് അറിയിക്കാൻ സ്കൂളുകളോട് നിർദേശിച്ചിട്ടുണ്ട്.
Comments ()