കള്ളാടി മണ്ണിടിച്ചില്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പരിക്കേറ്റവര്‍ക്ക് ചികിത്സാസഹായം
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട മൂന്ന് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു.
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട മൂന്ന് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച ജാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ റായ്, ബിഹാര്‍ സ്വദേശിയും സിവില്‍ ഫോര്‍മാനുമായ ബികാഷ് കുമാര്‍ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റര്‍ ചന്ദ്ര പാന്‍ പാല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒന്‍പത് പേര്‍ക്കും ആവശ്യമായ ചികിത്സാസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലില്‍ കാണാതായ അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുകയാണ്.
Comments ()