കള്ളാടി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 5 ആയി

ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 5 ആയി.

കള്ളാടി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 5 ആയി

വയനാട്: കള്ളാടിയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കിട്ടി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 5 ആയി. ഇനി മൂന്ന് പേരെ കണ്ടെത്താനുണ്ട്. അവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

തുരങ്കപാത നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ് കോണിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിഞ്ഞാണ് നിലവില്‍ തെരച്ചില്‍ നടത്തുന്നത്. ഫയര്‍ഫോഴ്‌സും പൊലീസും പ്രാദേശിക കൂട്ടായ്മകളും സംയുക്തമായാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.